പ്രതീകാത്മക ചിത്രം 
Kerala

10 വർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായി; യുവതിയും യുവാവും ബം​ഗളൂരുവിൽ 

മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സണ്‍ ട്രേസിങ് യൂണിറ്റ് (ഡിഎംപിടിയു) ആണ് ഇവരെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പത്ത് വർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ കണ്ടെത്തി. 2012ല്‍ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ബം​ഗളൂരുവിൽ വച്ചാണ് കണ്ടെത്തിയത്. ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയുമാണ് പത്ത് വർഷം മുൻപ് കാണാതായത്. 

മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സണ്‍ ട്രേസിങ് യൂണിറ്റ് (ഡിഎംപിടിയു) ആണ് ഇവരെ കണ്ടെത്തിയത്. ഡിഎംപിടിയു അംഗങ്ങള്‍ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ സ്ഥലത്തു നിന്ന് ഇവരെ കണ്ടെത്തിയത്.

10 വര്‍ഷത്തോളമായി ഇവിടെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇരുവരേയും മലപ്പുറം ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT