ഫയല്‍ ചിത്രം 
Kerala

കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർ വാദം ഇന്ന്

കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർ വാദം ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർ വാദം ഇന്ന് നടക്കും. ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ബംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിക്കും. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ് ബിനീഷ് കോടിയേരി. 

കഴിഞ്ഞ ദിവസങ്ങളിൽ ബിനീഷിൻറെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിൻറെ സുഹൃത്തും ബിനിനസ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തു വിവരങ്ങൾ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ബംഗളൂരു എൻഫോഴ്സ്മെൻറ് കത്ത് നൽകിയിട്ടുണ്ട്.

ബിനീഷിൻറ പേരിൽ പിടിപി നഗറിൽ 'കോടിയേരി' എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്. മൂന്ന് പേരുടെയും പേരിലുള്ള സ്വത്തു വിവരങ്ങൾ കൈമാറാനായി എല്ലാ രജിസ്ട്രേഷൻ ജില്ലാ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍