മോൻസൻ 
Kerala

മോൻസന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും ഡിഐജിയുടെ വാഹനം;  മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ

തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ. മോൻസൻ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്നാണ് മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തുന്നത്. മോൻസന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് മദ്യം നൽകാനുമൊക്കെ ഡിഐജി എസ് സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം വാഹനം ഉപയോ​ഗിച്ചതായാണ് ജെയ്സൺ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറഞ്ഞു. 

തൃശൂരിൽ അനിത പുല്ലയിലിൻറെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തശേഷം നെടുമ്പാശേരി എയർപോർട്ടിലേക്ക് മോൻസൻ യാത്രചെയ്തതും പൊലീസ് വാഹനത്തിലായിരുന്നെന്ന് ജെയ്സൺ പറയുന്നു. കോവിഡ് നി‌യന്ത്രണങ്ങളുണ്ടായിരുന്നപ്പോൾ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പരിശോധനകൾ മറികടക്കാൻ ഐജി ലക്ഷമണയുടെ ഒപ്പും സീലും അടങ്ങിയ പാസുകൾ ഉപയോഗിച്ചെന്നും ജെയ്സൺ വെളിപ്പെടുത്തി. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT