ജിനേഷ് ബാബു/ ടിവി ദൃശ്യം 
Kerala

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അമ്മയെയും മകളെയും വീട്ടില്‍ കയറിവെട്ടി: പ്രതി പിടിയില്‍

തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകള്‍ പൂജയേയുമാണ് ജിനേഷ് വീട്ടില്‍ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. ന്യൂമാഹി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകള്‍ പൂജയേയുമാണ് ജിനേഷ് വീട്ടില്‍ കയറി വെട്ടിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരേയും വെട്ടിപ്പരിക്കേൽപ്പിച്ചത്.  ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം. 

മകള്‍ക്കെതിരായ ആക്രമണം തടയാനായി ഇന്ദുലേഖ ഇടയില്‍ കയറിയപ്പോഴാണ് ഇവര്‍ക്കും വെട്ടേറ്റത്. ഇന്ദുലേഖയും പൂജയും നിലവില്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും