വനജ - വിജേഷ്  
Kerala

തൃശൂരിൽ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍; അന്വേഷണം

ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ(61) വിജേഷ് (38) എന്നിവരെയണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശ്രീനാരായണപുരത്ത് വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ(61) വിജേഷ് (38) എന്നിവരെയണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസം. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ഗൃഹനാഥന്‍ മോഹനന്‍ നേരത്തെ മരണപ്പെട്ടിരുന്നു.

വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തൂങ്ങി മരിച്ച നിലയിലാണ് വിജേഷിനെ കണ്ടെത്തിയത്. വനജ അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

Mother and son found dead inside house in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ