വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച ഗിരിയുടെ അമ്മ ഗൗരി, Thrissur firework tragedy .
Kerala

പൊന്നുമോനെ അവസാനമായി കാണാനായില്ല, വെടിക്കെട്ട് അപകടത്തിൽപ്പെട്ട ഗിരിയുടെ അമ്മ അന്തരിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി. കഴിഞ്ഞ ദിവസം മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗിരിയെ കാണാതായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് അന്തരിച്ചു. ​ പരേതനായ മോഹനന്റെ ഭാര്യ പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും. ഗിരിയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി. കഴിഞ്ഞ ദിവസം മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗിരിയെ കാണാതായിരുന്നു. തിരുവമ്പാടി പൂരം സെലിബ്രേഷന്‍ കമ്മിറ്റിയംഗമായ ഗിരി കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ടാണ്. പൂരത്തിന്റെ ഉത്സാഹിയായ ഗിരി വെടിക്കെട്ട്പുരയില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്നയാളാണ്.

ചൊവ്വാഴ്ച നടന്ന മുണ്ടത്തിക്കോട് ദുരന്തസമയത്തും ഗിരി അവിടെയുണ്ടായിരുന്നു. സഹോദരന്‍ ഹരിയോടൊപ്പമാണ് എപ്പോഴും പൂരോത്സാഹത്തിന് പോകാറുള്ളത്. അമ്മക്ക് അസുഖമായതിനാല്‍ ഇക്കുറി ഹരി കൂടെ പോയിരുന്നില്ല. പി ഹരി സിപിഎം പ്രവര്‍ത്തകനും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോട്ടപ്പുറം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുമായിരുന്നു.

Thrissur Firework accident: mother of man who died in Mundathikode fireworks tragedy dies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ ഭിന്നത മുതലെടുക്കാൻ ബിജെപി; വിവാദ ബില്ലുകൾ വീണ്ടും പാർലമെന്റിലേക്ക്

ഇന്ത്യ സഖ്യം വിട്ടു; ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഡിഎംകെ

ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിൽ ജോലി നേടാം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ജൂലൈ 10

വിപണി ഇടിവില്‍ ആശങ്ക ഉണ്ടോ?; എസ്‌ഐപി നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതാ വഴികള്‍

ഒലീസെ മാജിക്കിൽ ഫ്രാൻസ്; ജയിച്ചു കയറി ലാ റോജകൾ; നാടകാന്തം ഓറഞ്ച് പട; ജയത്തോടെ വമ്പൻമാർ ലോകകപ്പിന്

SCROLL FOR NEXT