പ്രതീകാത്മക ചിത്രം 
Kerala

വീട്ടിൽ 500 കിലോ സ്ഫോടക വസ്‌തുക്കൾ, അമ്മയും മകനും അറസ്റ്റിൽ

സുരക്ഷാ സംവിധാനമില്ലാതെയാണ് വീട്ടിൽ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം. വീട്ടിൽ അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച അമ്മയും മകനും അറസ്റ്റിൽ. ആനക്കോട്ടൂർ സ്വദേശികളായ രാധാമണി(73), മകൻ ഉണ്ണിക്കൃഷ്ണൻ(40) എന്നവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. രാധാമണിയുടെ വീട്ടിൽ നിന്നും 100 കിലോ സാമ​ഗ്രികളും തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ നിന്ന് 400 കിലോയോളം സാമഗ്രികളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഉത്സവത്തിന് വിതരണം ചെയ്യുന്നതിന് പടക്കം ഉണ്ടാക്കാൻ സൂക്ഷിച്ചതാണ് സ്ഫോടക വസ്‌തുക്കളും സാമ​ഗ്രികളും. യാതൊതു സുരക്ഷാ സംവിധാനവുമില്ലാതെയാണ് സാമ​ഗ്രികൾ വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. കതിന കുറ്റികൾ,ഗുണ്ട്, മാലപ്പടക്കം,ഓലപ്പടക്കം, കരിമരുന്ന്, സൾഫർ എന്നിവയും പിടിച്ചെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT