K Muraleedharan file
Kerala

സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള; നിയന്ത്രിക്കാന്‍ ബില്ലിന് നീക്കം, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.

നിലവില്‍ സംസ്ഥാനത്ത് 70 ശതമാനം ആളുകളും ഇപ്പോഴും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ സാധ്യത മുന്നില്‍ കണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ട്. ഇത്തരം ഏറ്റെടുക്കല്‍ പലയിടങ്ങളിലും നടന്നതോടെ ചികിത്സാചെലവില്‍ ഭീമമായ വര്‍ധന ഉണ്ടായതായി നിരവധി പരാതികള്‍ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം പ്രവണതകള്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് നല്ലതല്ല എന്ന് കാണിച്ച് ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ ബില്ല് കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരാമര്‍ശവും ഇത്തരത്തില്‍ ഒരു ബില്ല് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതായും സൂചനയുണ്ട്. ഓരോ രോഗത്തിനുമുള്ള ചികിത്സാ നിരക്ക്, മുറികളുടെ വാടക ഉള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സംസ്ഥാനസര്‍ക്കാര്‍ പദ്ധതിയിടുന്നത്. തുടക്കമെന്ന നിലയില്‍ ബില്ലുമായി മുന്നോട്ടുപോകുന്നതിന് നിര്‍ദേശം തേടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

Move to curb exorbitant treatment charges in private hospitals; government forms committee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്'; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

22/3ല്‍ നിന്ന് 327/6... ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 'റെക്കോര്‍ഡ് ടോട്ടൽ'!

വിദേശ നിക്ഷേപകര്‍ ഒഴുക്കിയെത്തിയത് 84,290 കോടി രൂപ; സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ വാങ്ങി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

അച്ഛനറിയാതെ ആദരമൊരുക്കി മക്കൾ; സപ്തതിയിൽ സ്നേഹസൗഹൃദങ്ങളുടെ അപൂർവ സംഗമം