പ്രതീകാത്മക ചിത്രം 
Kerala

അവിഹിത ബന്ധമെന്ന് സംശയം; പീരുമേട് കോടതി വളപ്പിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ 

ഇടുക്കിയിൽ കോടതി പരിസരത്ത് വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇടുക്കിയിൽ കോടതി പരിസരത്ത് വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. അണക്കര സ്വദേശി അമ്പിളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പീരുമേട് കോടതി പരിസരത്ത് വച്ചാണ് സംഭവം. മുൻപ് ഇരുവരും ഒരുമിച്ച് താമസിക്കുന്ന സമയത്ത് ഇവരുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസുണ്ട്. കേസിലെ സാക്ഷികളാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് കോടതി പരിസരത്തുള്ള അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് എത്തിയതാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് അമ്പിളിയെ ബിജു ആക്രമിച്ചത്.കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് അമ്പിളിയുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ആളുകൾ ചേർന്നാണ് അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പിളിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്ന് ബിജു മൊഴി നൽകിയതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT