ഓച്ചിറയിലെ ബാറിലുണ്ടായ സംഘര്‍ഷത്തിന്റെ ടെലിവിഷന്‍ ദൃശ്യം 
Kerala

ബാറിലെ മേശയില്‍ കാല്‍വച്ചു; യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

ഒളിവിലായിരുന്ന രണ്ടു പ്രതികളെ പൊലീസ് ബംഗളുരുവില്‍ നിന്നാണ് പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:ബാറിലെ മേശയില്‍ കാല്‍വച്ചതിനെ ചൊല്ലി യുവാവിനെ കുത്തിക്കൊല്ലാന്‍  ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചിറയിലെ ബാറില്‍ കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് ആക്രമണം ഉണ്ടായത്. ഓച്ചിറ പ്രയാര്‍വടക്ക് സ്വദേശി സുജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഓച്ചിറയിലെ ഒരു ബാറില്‍ മദ്യപിക്കാനെത്തിയവരായിരുന്നു സുജിത്തും പ്രതികളും. 

ഓച്ചിറ പായിക്കുഴി നന്ദുഭവനത്തില്‍ നന്ദു , കൃഷ്ണപുരം കാപ്പില്‍മേക്ക് ഷിഹാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ക്ലപ്പന സ്വദേശി കാക്ക ഷാന്‍ എന്നു വിളിക്കുന്ന ഷാന്‍, ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടില്‍ അജയ് എന്നിവരാണ് പിടിയിലായത്. 

ബാറിനുളളിലെ മേശപ്പുറത്ത് സുജിത് കാല്‍ കയറ്റിവച്ചു. ഇത് പ്രതികള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. മര്‍ദിച്ച് നിലത്തിടുകയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പെട്ടിയ കുപ്പി ഉപയോഗിച്ച് സുജിത്തിനെ കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്ത് കായംകുളം താലുക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒളിവിലായിരുന്ന രണ്ടു പ്രതികളെ ബംഗളുരുവില്‍ നിന്നാണ് പിടികൂടിയത്. മറ്റൊരാളിനെ പത്തനംതിട്ടയിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ