പി സി പത്മനാഭൻ 
Kerala

നീലേശ്വരം വെടിക്കെട്ട് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ ആറായി

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നീലേശ്വരം തേർവയലിൽ താമസിക്കുന്ന പി സി പത്മനാഭൻ (75) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ജില്ലാ ബാങ്കിന്റെ റിട്ട. സീനിയർ മാനേജരായിരുന്നു. ഭാര്യ: എം ടി ഭാർഗവി. മക്കൾ: റോജൻ രൻജിത്ത് ബാബു, (വൈ.പ്രസിഡന്റ് മഷ്രീക്ക് ബേങ്ക് ദുബായ്, ഷൈൻജിത്ത്(എൻജീനിയർ) മരുമക്കൾ: വീണ(തളിപറമ്പ്) ശ്രീയുക്ത (വടകര).

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

ഇന്റര്‍നെറ്റോ വൈ-ഫൈയോ വേണ്ട; മൊബൈലില്‍ ലൈവ് ചാനലുകള്‍ കാണാം, രാജ്യത്ത് ഡിടിഎം യാഥാര്‍ഥ്യമാവുന്നു

സൂര്യയ്ക്ക് പിന്നാലെ ഇനി ആര്യയെയും സൈഡാക്കുമോ ?; 'അനന്തൻ കാടി'ലെ ഇന്ദ്രൻസിന്റെ കാരക്ടർ ലുക്ക് പുറത്ത്

കാറിലും സ്‌കൂട്ടറിലും വരെ പാമ്പുകള്‍; പൂങ്കുന്നത്തെ വീട്ടില്‍ നിന്നും ഇതുവരെ പിടികൂടിയത് 20 മലമ്പാമ്പിനെ; ഭീതിയൊഴിയാതെ വീട്ടുകാര്‍

ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥി മരിച്ചു

SCROLL FOR NEXT