കളിയാട്ട മഹോത്സവത്തിനിടെ പടക്കത്തിന് തീപിടിച്ചപ്പോൾ, രതീഷ് 
Kerala

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം രണ്ടായി, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു യുവാവ് കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. ഇന്നലെയാണ് വെടിക്കെട്ട് അപകടത്തിലെ ആദ്യ മരണം.

60 ശതമാനം പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രതീഷ്. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഹൃദ​യത്തിന്റെ പ്രവർത്തനം അവതാളത്തിലായിരുന്നുവെന്നും രക്തസമ്മർദ്ദം കുറവായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് ഇന്നലെ മരിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൈകീട്ടോടെയായിരുന്നു മരണം. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു. വെടിക്കെട്ട് അപകടത്തില്‍ നൂറിലധികംപ്പേര്‍ക്കാണ് പരിക്കേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ്, റാബ്‌റി, തേജസ്വി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

വീടിനകത്ത് ​ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം