എം മുകേഷ് 
Kerala

'ഒരിക്കലും ഒരാഗ്രഹവും പ്രകടിപ്പിച്ചിട്ടില്ല; സിനിമയിലോ രാഷ്ട്രീയത്തിലോ ചാന്‍സ് ചോദിച്ചിട്ടില്ല; കൊല്ലത്തെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും'

തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിനായിരം ഭൂരിപക്ഷം കിട്ടിയെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം അപ്പുറമുണ്ടാകും.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ എം മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും. ജയമോഹന്‍ ജയിക്കുകയും ചെയ്യുമെന്നും മുകേഷ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'കൊല്ലത്ത് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. ആ പരിപാടിയൊക്കെയങ് നിര്‍ത്തിവച്ചേര്. പാര്‍ട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിച്ച് നടക്കും. അതാണ് സിപിഎമ്മിന്റെ രീതി. എല്ലാം വ്യക്തമായി പറഞ്ഞതാണ്. സിനിമയിലോ രാഷ്ട്രീയത്തിലോ താന്‍ ചാന്‍സ് ചോദിച്ചിട്ടില്ല. ജയമോഹന്‍ സഖാവ് ആണ് സ്ഥാനാര്‍ഥിയെങ്കില്‍ പൂര്‍ണമായും അദ്ദേഹത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കും. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹം ജയിക്കുകയും ചെയ്യും' മുകേഷ് പറഞ്ഞു.

'എല്ലാവരും മറച്ചവയ്ക്കുന്ന മറ്റൊരു കാര്യം കൂടി പറയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു. അത് പലരും മറച്ചുവയ്ക്കുകയാണ്. ഞാന്‍ ഇറങ്ങിപോകുമ്പോള്‍ നമ്മള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ആ ഭൂരിപക്ഷം'- മുകേഷ് കൂട്ടിച്ചേര്‍ത്തു

തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിനായിരം ഭൂരിപക്ഷം കിട്ടിയെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം അപ്പുറമുണ്ടാകും. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാകും വിലയിരുത്തപ്പെടുന്നത്. കൊല്ലം മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തും. മറ്റ് പല വിഷയങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനൊക്കെ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ആയുസ്സുണ്ടാകൂ. അവസാനം ജനം ചര്‍ച്ച ചെയ്യുന്നത് വികസനമായിരിക്കുമെന്നും മുകേഷ് പറഞ്ഞു.

Never Asked to Contest from Kollam': Sitting MLA M Mukesh Clarifies Stand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജുഡീഷ്യറിയിലെ അഴിമതി'; എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി, കോപ്പികള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

'നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ വാങ്ങി'; വേണുഗോപാലിനും കൊടിക്കുന്നിലിനുമെതിരെ പരാതി

'പ്രൈവസി ഡിസ്പ്ലേ'; സാംസങ് ഗാലക്സി എസ് 26 സീരീസ് വിപണിയില്‍, അറിയാം വിലയും ഫീച്ചറുകളും

ഉരുകുന്ന ചൂട്!, രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, എട്ട് പ്രദേശങ്ങളില്‍ മഞ്ഞ ജാഗ്രത

'ബോളിവുഡ് സംവിധായകരോട് എന്നെ കാസ്റ്റ് ചെയ്യരുതെന്ന് പറയാറുണ്ട്'; കാരണം വെളിപ്പെടുത്തി കനി കുസൃതി

SCROLL FOR NEXT