തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും ഉയര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെ നല്‍കണം. ഇതു കണക്ഷന്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ തിരിച്ചു നല്‍കില്ലെന്ന വ്യവസ്ഥയിലാണെന്നു, ഏജന്‍സികള്‍ പറയുന്നു. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെ നല്‍കിയാല്‍ മതിയായിരുന്നു.
സബ്‌സിഡി സിലിണ്ടര്‍ നിറയ്ക്കാന്‍ നിലവില്‍ 960 രൂപ വരെയാണു കേരളത്തിലെ വില. പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ സിലിണ്ടറിന് കിലോഗ്രാമിന് ഇരട്ടിയിലേറെയാണു വിലവര്‍ധന. പുതിയ ഉപയോക്താക്കള്‍ക്കു സിലിണ്ടറിന്റെ വലുപ്പം കുറയുന്നതിനാല്‍ പ്രതിവര്‍ഷം കൂടുതല്‍ സിലിണ്ടറുകളും ആവശ്യമായി വരും.
അതേസമയം, പഴയ ഗാര്‍ഹിക സിലിണ്ടര്‍ കണക്ഷനുകള്‍ പഴയ വ്യവസ്ഥയില്‍ നിറച്ചു കൊടുക്കുന്നതു തുടരുന്നുണ്ട്. മുന്‍പു പ്രയോജനപ്പെടുത്തിയിരുന്ന സബ്‌സിഡി ഉപയോക്താക്കള്‍ക്കു തുടരാനും അനുവാദമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates