പ്രതീകാത്മക ചിത്രം 
Kerala

പുതിയ തീവണ്ടി സമയം നാളെ മുതല്‍; ഷൊര്‍ണൂര്‍ - എറണാകുളം മെമു 4.30ന്, ഐലന്റ് നേരത്തേയാക്കി

17.42ന് എറണാകുളം ടൗണ്‍ വിടുന്ന 16525 കന്യാകുമാരി - ബംഗളുരു എക്‌സ്പ്രസ്സ് 19.05ന് തൃശ്ശൂരിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷൊര്‍ണൂര്‍ - എറണാകുളം മെമു, കന്യാകുമാരി - ബംഗളൂരു എക്‌സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തില്‍ പ്രധാനമായും മാറ്റമുള്ളത്.

പുതിയ സമയമനുസരിച്ച് 06017 ഷൊര്‍ണൂര്‍ - എറണാകുളം മെമു ഷൊര്‍ണൂരില്‍ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 5.20ന് തൃശ്ശൂര്‍ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൌണ്‍ സ്‌റ്റേഷനില്‍ എത്തും. ഈ വണ്ടിയുടെ സമയം മാറ്റണമെന്ന് യാത്രക്കാര്‍ ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്.

വൈകീട്ട് മടക്കയാത്രയ്ക്കുള്ള ബംഗളുരു എക്‌സ്പ്രസ്സിന്റെ സമയത്തിലും മാറ്റമുണ്ട്. 17.42ന് എറണാകുളം ടൗണ്‍ വിടുന്ന 16525 കന്യാകുമാരി - ബംഗളുരു എക്‌സ്പ്രസ്സ് 19.05ന് തൃശ്ശൂരിലെത്തും. നിലവില്‍ 19.37നാണ് ഈ വണ്ടി തൃശ്ശൂരിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍- വിഡിയോ

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം, ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറയുമെന്ന് പ്രവചനം

'ഡല്‍ഹി പൊലീസിനെപ്പോലെ പെരുമാറരുത്'; വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ദീപ്‌കെ

'ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല'; അനുഭവം പറഞ്ഞ് അനില്‍ അക്കര

'സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം'; ഉത്തരവിറക്കി സര്‍ക്കാര്‍