Suresh Gopi  
Kerala

ഇ25 പെട്രോള്‍ ഉടനില്ല; എഥനോള്‍ അനുപാതം 20 ശതമാനത്തില്‍ കൂട്ടില്ല; സുരക്ഷിതമെന്ന് സുരേഷ് ഗോപി

പിപി സുനീര്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ന്ന ഇ25 പെട്രോള്‍ ഉടനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എഥനോള്‍ അനുപാതം 20 ശതമാനത്തില്‍ നിന്ന് കൂട്ടില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു. പിപി സുനീര്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എഥനോള്‍ കലര്‍ന്ന ഇ20 പെട്രോള്‍ വാഹനങ്ങളുടെ എന്‍ജിനെ ബാധിക്കില്ലെന്നും സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. ഇ20 പെട്രോള്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ പുറന്തുള്ളുന്നത് 30 ശതമാനം കുറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

എഥനോള്‍ അനുപാതം 20 ശതമാനത്തില്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുതീരുമാനവും എടുത്തിട്ടില്ല. വാഹന നിര്‍മാതാക്കള്‍, എണ്ണക്കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങി വിശദമായ ശാസ്ത്രീയ സാങ്കേതിക പഠനങ്ങളും നടത്തിയ ശേഷമേ ഇത്തരമൊരു തീരുമാനം കൈക്കൊള്ളൂ. വിപുലമായ പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇ20 പെട്രോള്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വാഹനങ്ങള്‍ക്ക് മികച്ച ആക്‌സിലറേഷനും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

No immediate plans for E25 petrol blended with ethanol; Central Government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രവാസികളെ കുത്തിക്കൊലപ്പെടുത്തി; കുവൈത്ത് വിടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

ഇടുക്കിയിൽ മഴ ശമിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് പിൻവലിച്ചു

അയോധ്യ രാമക്ഷേത്ര സിഇഒ പദവി: അയ്യായിരത്തിലേറെ അപേക്ഷകര്‍; 18 പേരുടെ ചുരുക്കപ്പട്ടികയായി

എആര്‍ റഹ്മാന്റെ മകന്‍ സഞ്ചരിച്ച കാര്‍ ടാക്‌സിയുമായി കൂട്ടിയിടിച്ചു; അമീന് പരുക്ക്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 66 lottery result