പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. .നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രത്തെ ചൊല്ലി ഭരണ- പ്രതിപക്ഷ വാക്പോര്. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. കെ എന്‍ ബാലഗോപാലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന് മറുപടി നല്കി. .രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റില്ല നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് ജോര്‍ജ് കുര്യന് . ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും..തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് കേരളത്തില്‍ തുടക്കമായി. മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷമെത്തിയത്. സാധാരണയായി ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം സംസ്ഥാനത്തെത്തുക. നാല് മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണിനാണ് (ജൂണ്‍-സെപ്റ്റംബര്‍) തുടക്കമായത്..കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത് മുസ്‌ലിം വോട്ടർമാരുടെ പിന്തുണയോടെയാണെന്നും അതിനാൽ സംസ്ഥാന മന്ത്രിസഭയിൽ സമുദായത്തിൽ നിന്നുള്ള അഞ്ച് പേർക്ക് മന്ത്രിസ്ഥാനം നൽകണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം മതനേതാക്കളും പണ്ഡിതന്മാരും രംഗത്ത്. ഈ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കിൽ വരും നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതങ്ങൾ പാർട്ടി നേരിടേണ്ടി വരുമെന്ന് നേതാക്കൾ പരസ്യമായി മുന്നറിയിപ്പ് നൽകി. ഹുബ്ബള്ളി ബെള്ളിനഗറിലെ ഹസ്രത്ത് സയ്യിദ് ഫത്തേ ഷാ വലി ദർഗയിൽ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഒത്തുകൂടിയ മുസ്‌ലിം നേതാക്കളുടെയും ഉലമാക്കളുടെയും സംയുക്ത യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates