ചങ്ങനാശേരി: എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം നടക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐക്യം നടക്കില്ല. ഇത് ബോധ്യമായ സാഹചര്യത്തില്‍ താന്‍ തന്നെയാണ് ഐക്യം വേണ്ടതില്ലെന്ന് സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പറഞ്ഞതെന്നും ജി സുകുമാരന്‍. 26 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒരേ മനസോടെ ഈ അഭിപ്രായത്തോട് യോജിക്കുകയും അത് അംഗീകരിക്കുയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
'ഹിന്ദുഐക്യത്തില്‍ ഞങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. എല്ലാ സമുദായങ്ങളോടും സൗഹാര്‍ദ്ദം തുടരും. അത് എന്‍എസ്എസിന്റെ നയമാണ്. ഐക്യത്തില്‍ രാഷ്ട്രീയക്കളിയുണ്ട്. അതിനാല്‍ ഞങ്ങള്‍ ഐക്യത്തിനില്ല'. സുകുമാരന്‍ നായര്‍ പറഞ്ഞു
'എന്‍എസ്എസ്സിന്റെ രണ്ടു നയങ്ങളാണുള്ളത്. ഒന്ന്: എല്ലാ സമുദായവുമായും മതങ്ങളുമായും സൗഹാര്‍ദ്ദം തുടരും. രണ്ട്: രാഷ്ട്രീയമായി ഞങ്ങള്‍ സമദൂരക്കാരാണ്, അതിനാല്‍ രാഷ്ട്രീയ പക്ഷമുള്ളവരുമായി സഖ്യവും ഐക്യവും സാധിക്കില്ല. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് ഞാന്‍ അങ്ങോട്ടുവരാം എന്നാണ്, രാഷ്ട്രീയമായി ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമില്ല. എന്‍എസ്എസ് ഒരു പാര്‍ട്ടിക്കും എതിരുമല്ല. ഐക്യത്തിന്റെ മുന്നോട്ടുള്ള പോക്ക് കണ്ടപ്പോള്‍ എന്‍എസ്എസിന് നയങ്ങള്‍ നടക്കില്ലെന്ന് മനസിലായി. അതുകൊണ്ടാണ് ഐക്യ നീക്കത്തില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates