നേഹ 
Kerala

സ്കൂട്ടർ തിരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചു; നഴ്സിങ് വിദ്യാർഥിനി മരിച്ചു

പെരിന്തൽമണ്ണ ജൂബിലി ജം‌ക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു. ഇഎംഎസ് നഴ്സിങ് കോളജിന് സമീപം താമസിക്കുന്ന പി നേഹ (21) ആണ് മരിച്ചത്. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജം‌ക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീണു. ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം. അൽഷിഫ നഴ്സിങ് കോളജിലെ മൂന്നാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ