Onam Bumper 
Kerala

ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം; 90 ലക്ഷം ടിക്കറ്റുകളും തീര്‍ന്നു! 30 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം

രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബംപര്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നുപോലുമില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്.

450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. ഒന്നാം സമ്മാനത്തുക 30 കോടിയെന്ന റെക്കോഡും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.

അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുക. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ്.ലോട്ടറി വകുപ്പില്‍ നിന്നും ഹോള്‍സെയില്‍ ഏജന്റുമാരില്‍ നിന്നും ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങിയ ബാക്കിയുള്ള ടിക്കറ്റുകളും വൈകാതെ പൂര്‍ണമായി വിറ്റഴിയുമെന്നാണ് കണക്കാക്കുന്നത്.

Onam Bumper 2026: All 90 Lakh Tickets Sold Out, Winner to Be Announced Tomorrow with Record ₹30 Crore First Prize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ആർത്തവ സമയത്ത് വയറുവീർക്കുന്ന പ്രശ്നമുണ്ടോ? ഈ നാല് ഭക്ഷണങ്ങൾ കഴിക്കാം

അമ്പരപ്പിച്ച് ഒറ്റ കൈ ക്യാച്ച്! 75 റണ്‍സ്, വിക്കറ്റ്; മാര്‍ക്കോ യാന്‍സന്‍ സച്ചിനൊപ്പം

തേൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം; ഒറിജിനലിനെ എങ്ങനെ തിരിച്ചറിയാം