Onam Bumper, Asian Games 2026, United Forum of Bank Unions  
Kerala

ആ ഭാഗ്യശാലി ആര്?, ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

ആ ഭാഗ്യശാലി ആര്?, 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

Onam Bumper

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില്‍ ആശയക്കുഴപ്പം; അടുത്തയാഴ്ച പ്രവര്‍ത്തിക്കുക രണ്ടുദിവസം മാത്രം

United Forum of Bank Unions

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാന്‍ ഞായറാഴ്ച ശാഖകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സെപ്റ്റംബര്‍ 27 ആശയക്കുഴപ്പത്തിനുള്ള ദിവസമല്ലെന്നും ഒറ്റക്കെട്ടായി നിലകൊള്ളേണ്ട ദിവസമാണെന്നും ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി. 'നമ്മുടെ ഐക്യമാണ് നമ്മുടെ കരുത്ത്. നമ്മുടെ കൂട്ടായ പോരാട്ടത്തിന് പിന്തുണ നല്‍കികൊണ്ട് ജാഗ്രതയോടെയും അച്ചടക്കത്തോടെയും ഐക്യത്തോടെയും നമുക്ക് നിലകൊള്ളാം'- യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എക്‌സില്‍ കുറിച്ചു.

നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക വൈസ് ചെയര്‍പേഴ്‌സണ്‍

രവീന്ദ്രന്‍

Explainer | ഡിജിറ്റല്‍ യുഗത്തിലെ അധികാര വടംവലിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പൊട്ടിത്തെറിയും; വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കഥ

Inside the ECI Crisis: The ERONet Power Struggle, SIR Controversy, and the Clash Over Technology

ഇന്ത്യയുടെ സ്വതന്ത്ര ജനാധിപത്യ സംവിധാനത്തിന്റെ കാവല്‍ക്കാരായ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ രാജ്യത്ത് പുതിയ ഭരണഘടനാ പ്രതിസന്ധിക്ക് തിരികൊളുത്തിയിരിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മിലുള്ള ഭിന്നത വെറുമൊരു അഭിപ്രായവ്യത്യാസമല്ല, മറിച്ച് രാജ്യത്തെ വോട്ടര്‍ പട്ടിക ഡേറ്റാബേസിന്റെ നിയന്ത്രണവും സാങ്കേതികവിദ്യയുടെ അധികാരവും ആരുടെ കൈയിലായിരിക്കണം എന്നതിനെ ചൊല്ലിയുള്ള വലിയ പോരാട്ടമാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; മാരത്തണില്‍ ചരിത്രമെഴുതി സാവന്‍ ബര്‍വാള്‍

സാവന്‍ ബര്‍വാള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ ഭാഗ്യശാലി ആര്?, 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില്‍ ആശയക്കുഴപ്പം; അടുത്തയാഴ്ച പ്രവര്‍ത്തിക്കുക രണ്ടുദിവസം മാത്രം

ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; മാരത്തണില്‍ ചരിത്രമെഴുതി സാവന്‍ ബര്‍വാള്‍

ആഡംബര കാറുകള്‍ക്കൊപ്പം റീല്‍, വിലകൂടിയ ആഭരണങ്ങള്‍ ഹരം; പാര്‍വതി നടത്തിയത് കോടികളുടെ തട്ടിപ്പ്

നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക വൈസ് ചെയര്‍പേഴ്‌സണ്‍