Train File Photo
Kerala

ഓണത്തിന് നാട്ടിലെത്താന്‍ ചെന്നൈയില്‍ നിന്ന് ഒന്നല്ല, മൂന്ന് പ്രത്യേക ട്രെയിനുകള്‍

ചെന്നൈ സെന്‍ട്രല്‍ - കൊല്ലം റൂട്ടില്‍ രണ്ട് പ്രത്യേക സര്‍വീസുകളും എഗ്മോര്‍ - മംഗളൂരു റൂട്ടില്‍ ഒരു ട്രെയിനുമാണ് പ്രത്യേകം അനുവദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ചെന്നൈ: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ സെന്‍ട്രല്‍ - കൊല്ലം റൂട്ടില്‍ രണ്ട് പ്രത്യേക സര്‍വീസുകളും എഗ്മോര്‍ - മംഗളൂരു റൂട്ടില്‍ ഒരു ട്രെയിനുമാണ് പ്രത്യേകം അനുവദിച്ചത്.

ചെന്നൈ സെന്‍ട്രല്‍ - കൊല്ലം

ചെന്നൈയില്‍നിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബര്‍ 2 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന വണ്ടി (06119) അടുത്ത ദിവസം രാവിലെ 7.20-ന് കൊല്ലത്ത് എത്തും. പൂര്‍ണമായും എസി ത്രീ ടിയര്‍ ഇക്കോണമി വിഭാഗത്തില്‍പ്പെട്ട 16 കോച്ചുകള്‍ മാത്രമാണ് ഈ വണ്ടിയിലുള്ളത് (സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ ഉണ്ടാകില്ല).

ചെന്നൈ സെന്‍ട്രലില്‍നിന്ന് ഈ മാസം 13, 15, 20, 22, 27, 29, സെപ്റ്റംബര്‍ 3, 5 തീയതികളില്‍ രാത്രി 11.50ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി (06117) പിറ്റേന്ന് വൈകീട്ട് 4.20ന് കൊല്ലത്ത് എത്തും. ഒരു ഫസ്റ്റ് ക്ലാസ് കം സെക്കന്‍ഡ് എസി കോച്ച്, രണ്ട് സെക്കന്‍ഡ് എസി കോച്ചുകള്‍, നാല് എസി ത്രീ ടിയര്‍ കോച്ചുകള്‍, 13 സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയാണ് ഇതിലുണ്ടാവുക.

എഗ്മോര്‍ - മംഗളൂരു

ചെന്നൈ എഗ്മോറില്‍നിന്ന് മംഗളൂരുവിലേക്ക് ഈ മാസം 18, 25, സെപ്റ്റംബര്‍ 1 തീയതികളില്‍ പ്രത്യേക തീവണ്ടി (06125) സര്‍വീസ് നടത്തുന്നതാണ്. ആറ് സ്ലീപ്പര്‍ കോച്ചുകളും എട്ട് എസി ത്രീ ടിയര്‍ കോച്ചുകളും ഒരു സെക്കന്‍ഡ് എസി കോച്ചും നാല് ജനറല്‍ കോച്ചുകളുമാണ് ഈ വണ്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Onam Special Trains from Chennai Announced Southern Railway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിതൃമോക്ഷ പുണ്യം തേടി, ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

പത്തുവര്‍ഷം നീണ്ട പ്രണയം, റൊണാള്‍ഡോ വിവാഹിതനായി; ചിത്രങ്ങള്‍

'നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് സാധ്യത'; വൈറല്‍ താരത്തിന് പൊലീസ് സുരക്ഷ തുടരാന്‍ ഉത്തരവ്

ഇനി കുറച്ചുകാലം കുടുംബത്തോടൊപ്പം; മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടന്‍ റദ്ദാക്കണം; ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സിസിഐ