കണ്ണൂര്‍: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്. 58 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. 7877 പേരെ താമസിപ്പിക്കാനേ ശേഷിയുള്ളൂ. ഇപ്പോള്‍ 9935 പേരുണ്ട്.
ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരു മാസം ആയപ്പോഴാണ് ഇത്രയും വര്‍ധന ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ ലഹരിവസ്തുക്കളുമായി പിടിയിലാവുന്നവര്‍ കൂടിയതോടെ കേസുകളും ജയിലിലാവുന്നവരും കൂടി. വിചാരണയും മറ്റ് നിയമനടപടികളും നീണ്ടുപോകുന്നത് കാരണം പ്രതികളെ ജയിലില്‍ പാര്‍പ്പിക്കേണ്ട അവസ്ഥയുമുണ്ട്. മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍ ജാമ്യവ്യവസ്ഥ കോടതി കര്‍ശനമാക്കിയതോടെ മാസങ്ങളോളം ജാമ്യം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ശിക്ഷാ തടവുകാരെക്കാള്‍ കൂടുതല്‍ റിമാന്‍ഡ്, വിചാരണ തടവുകാരാണുള്ളത്.
തടവുകാരുടെ എണ്ണം കൂടിയതോടെ ഭക്ഷണച്ചെലവും മറ്റുചെലവുകളും വലിയ തോതില്‍ വര്‍ധിച്ചു. വിവിധ ജയിലുകളിലായി 300 മുതല്‍ 500 വരെ ജീവനക്കാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. അസുഖബാധിതരായ തടവുകാരെ ആശുപത്രികളിലെത്തിക്കാന്‍ മതിയായ സുരക്ഷലഭിക്കാത്ത സാഹചര്യവുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates