Ananthakrishnan video screen shot
Kerala

ഡേറ്റിങ് ആപ്പിലൂടെ പരിചയം, വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ ഡേറ്റിങ് ആപ്പായ ബംബിള്‍ വഴി പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ശ്രേയസ് വീട്ടില്‍ അനന്തകൃഷ്ണനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ ഡേറ്റിങ് ആപ്പായ ബംബിള്‍ വഴി പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചത്. പൊറ്റമ്മലിലുള്ള ലോഡ്ജില്‍ കൂട്ടിക്കൊണ്ടു പോവുകയും വിവാഹം കഴിക്കാം എന്നു വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.

വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയ അനന്തകൃഷ്ണന്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ മെഡിക്കല്‍ കോളജ് പരിസരത്തു വച്ച് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Online Dating App: Kozhikode native arrested for sexually assaulting a woman he met on a dating app after promising marriage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT