ഉമ്മൻ ചാണ്ടിക്കൊപ്പം ഷാഫി പറമ്പിൽ, മറിയാമ്മ ഉമ്മൻ 
Kerala

'ഷാഫിയെ ഉമ്മന്‍ ചാണ്ടി സ്‌നേഹിച്ചു, തിരിച്ചു സ്‌നേഹിച്ചോ എന്ന് അറിയില്ല; വേട്ടയാടലിന്റെ കാലത്ത് മാറി നിന്നവര്‍ ഏറെയുണ്ട്'

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് കാസര്‍കോട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതെല്ലാം ശരിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് കാസര്‍കോട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതെല്ലാം ശരിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ കോണ്‍ഗ്രസില്‍ മാത്രമല്ല, എല്ലാ പാര്‍ട്ടിയിലും ഉണ്ട്. വേട്ടയാടലിന്റെ കാലത്ത് മാറിനിന്നവര്‍ ഏറെയുണ്ടെന്നും മറിയാമ്മ ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഉമ്മന്‍ചാണ്ടി സ്‌നേഹിച്ച വ്യക്തിയാണ് ഷാഫി പറമ്പില്‍. നല്ല പ്രസംഗ പാടവമുണ്ട്. തിരിച്ച് ഷാഫി പറമ്പില്‍ സ്‌നേഹിച്ചോ എന്ന് അറിയില്ല. ഷാഫി പറമ്പില്‍ എ ഗ്രൂപ്പിന്റെ ഭാഗമാണെന്ന വാദം എനിക്ക് തോന്നുന്നില്ല'- യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി അഖിലിന്റെ പേര് നിര്‍ദേശിച്ചിരുന്നു എന്ന ഉണ്ണിത്താന്റെ വാദം മറിയാമ്മ ഉമ്മന്‍ സ്ഥിരീകരിച്ചു. അഖിലിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ അഖിലിന്റെ പേര് വെട്ടിയത് ഷാഫി പറമ്പില്‍ ആണോ എന്ന ചോദ്യത്തിന് അതിന് താന്‍ ആണോ ഉത്തരം പറയേണ്ടത് എന്നതായിരുന്നു മറിയാമ്മ ഉമ്മന്റെ മറുപടി.

'ഉമ്മന്‍ ചാണ്ടി ഒന്നിപ്പിച്ച് കൊണ്ടുപോകുന്നയാളാണ്. കുടുംബം ആകുമ്പോള്‍ മത്സരമൊക്കെ ഉണ്ടാവും. സ്വാതന്ത്ര്യം യുഡിഎഫില്‍ ഉണ്ട്. എല്‍ഡിഎഫില്‍ അത് ഇല്ലല്ലോ. എന്നാല്‍ ഒന്നിച്ച് പോകണം എന്നാണ് ആഗ്രഹം. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് പോകണം. ഉമ്മന്‍ ചാണ്ടിയുടെയും എന്റെയും ആഗ്രഹം അത് തന്നെയാണ്'- കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മറിയാമ്മ ഉമ്മന്‍ പറഞ്ഞു.

Oommen Chandy's wife, Mariamma Oommen, says everything Rajmohan Unnithan said is correct

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''ലോക' നിർമിക്കാൻ സാധിച്ചിരുന്നെങ്കിൽ!'; ചർച്ചയായി അനന്യ ബിർളയുടെ വാക്കുകൾ

'തെറി കമന്റിട്ടത് അമ്മായിയച്ഛന്‍; കഴിഞ്ഞ 10 വര്‍ഷം എന്തെല്ലാം അനുഭവിച്ചെന്ന് മനസിലാക്കാം'; പ്രതികരിച്ച് ഗായിക മാളവിക അനില്‍കുമാര്‍

'മറ്റൊരു ഭാഷയിൽ ദുൽഖറിന് ലഭിക്കുന്ന അം​ഗീകാരം കാണുമ്പോൾ സന്തോഷമുണ്ട്'; 'ആകാശംലോ ഒക്ക താര'യെക്കുറിച്ച് പ്രിയ വാര്യർ

'ഞങ്ങള്‍ക്ക് ആഴത്തില്‍ മുറിവേറ്റു', നീതിനിഷേധം തുടരുമ്പോള്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ; മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി

സിക്‌സര്‍ പൂരം! യുഎഇക്കെതിരെ വൈഭവിന്റെ വെടിക്കെട്ട്, 28 പന്തില്‍ 'മിന്നല്‍' സെഞ്ച്വറി