'ഓപ്പറേഷന്‍ പൈതല്‍' ആരംഭിച്ചു Pinterest
Kerala

ഒമ്പത് തീരദേശ ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍; 'ഓപ്പറേഷന്‍ പൈതല്‍' ആരംഭിച്ചു

2027 ജനുവരി 10 വരെയാണ് പ്രത്യേക ഡ്രൈവ് നടപ്പിലാക്കുന്നത്.

Author : Sujith

തിരുവനന്തപുരം: ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടികളുമായി ഫിഷറീസ് വകുപ്പ്. ഇതിന്റെ ഭാഗമായി 'ഓപ്പറേഷന്‍ പൈതല്‍' എന്ന പേരില്‍ പ്രത്യേക പരിശോധനാ യജ്ഞത്തിന് തുടക്കമിട്ടു. 2027 ജനുവരി 10 വരെയാണ് പ്രത്യേക ഡ്രൈവ് നടപ്പിലാക്കുന്നത്. ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തെയും മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ഓപ്പറേഷന്‍ പൈതലിന്റെ പ്രധാന ലക്ഷ്യം.

പ്രത്യേക പരിശോധനകള്‍ക്കായി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കടലിലും ഫിഷിംഗ് ഹാര്‍ബറുകളിലും 24 മണിക്കൂറും നിരീക്ഷണവും പരിശോധനയും ഉറപ്പാക്കുന്നതിനായി സ്‌ക്വാഡുകള്‍ സജ്ജമായിരിക്കും.

‘Operation Paithal’ launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

'പഴയ 'ബാച്ച്ലർ പാർട്ടി'യല്ല ഇത്, വേറൊരു കഥയും കഥാപാത്രങ്ങളുമാണ്'; 'ബാച്ച്ലർ പാർട്ടി ഡ്യൂ'വിനെക്കുറിച്ച് സൗബിൻ

'നസ്‌ലിൻ വളരെ സ്വീറ്റാണ്, കോളജിലെത്തി സുഹൃത്തുക്കൾക്കൊപ്പം ആദ്യം പോയി കണ്ട സിനിമയാണ് 'പ്രേമലു'; ഹൻസിക കൃഷ്ണ

വീട് ജപ്തി ചെയ്യാനായി ഉദ്യോഗസ്ഥര്‍ എത്തി; കൂത്താളിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

മലയാളത്തിലെ ആദ്യ എഐ നിർമിത കിഡ്‌സ് ഒറിജിനൽ ചിത്രം ‘ഖുഷി’; അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, സ്ട്രീമിങ് തീയതി പുറത്ത്