പാലിയേക്കര ടോള്‍ പ്ലാസ  ഫയല്‍ ചിത്രം
Kerala

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

ഇന്നലെ രാത്രിയാണ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവ് നൽകിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിവ് റദ്ദാക്കിയ നടപടി തൃശൂർ ജില്ലാ കലക്ടർ പിൻവലിച്ചു. നിർമാണം നടക്കുന്ന മേഖലയിൽ ഗതാഗത ക്രമീകരണത്തിന് നടപടിയെടുക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ടോൾ പിരിക്കാനുള്ള അനുമതി കലക്ടർ നൽകിയത്.

ഇന്നലെ രാത്രിയാണ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവ് നൽകിയത്. പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതര്‍ ഏപ്രില്‍ 29 ന് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണിത്.

ദേശീയപാത 544 ല്‍ മണ്ണുത്തി - ഇടപ്പള്ളി മേഖലയില്‍ ബ്ലാക്ക് സ്പോട്ട് റെക്ടിഫിക്കേഷന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത, മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായിരുന്നു പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിറക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT