പി ജയരാജന്‍ 
Kerala

'നവോത്ഥാനത്തില്‍ ഒപ്പം; മകനെ ബിജെപിക്കൊപ്പം നിര്‍ത്തുന്നു; വെള്ളാപ്പള്ളിയുടെ ബഹുമുഖവേഷം കേരളീയര്‍ തിരിച്ചറിയണം'

'അദ്ദേഹം എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറി, എല്‍ഡിഎഫ് സര്‍ക്കാര്‍ അന്നത്തെ കാലത്ത് നവോത്ഥാന സമിതി രൂപീകരിച്ചപ്പോള്‍ അതിന്റെ നായകസ്ഥാനത്ത്. മകനോ ബിഡിജെഎസ് ജനറല്‍ സെക്രട്ടറി. ബിഡിജെഎസ് സംഘ്പരിവാര്‍ ശക്തികള്‍ക്കൊപ്പം. അദ്ദേഹത്തിന്റെ ഭാര്യ ബിജെപി സ്ഥാനാര്‍ഥികളെ വെള്ളപൂശാന്‍ നടക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎഎം നേതാവ് പി ജയരാജന്‍. വെള്ളാപ്പള്ളി രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടിനില്‍ക്കുന്നു. നവോത്ഥാനത്തില്‍ ഒപ്പം നിര്‍ത്തുന്നു. എന്നാല്‍ മകനെ ബിജെപിക്കൊപ്പം നിര്‍ത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്നും ജയരാജന്‍ പറഞ്ഞു.

'രണ്ടുതോണിയില്‍ കാല്‍വച്ചുകൊണ്ടുള്ള നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. അദ്ദേഹം എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറി, എല്‍ഡിഎഫ് സര്‍ക്കാര്‍ അന്നത്തെ കാലത്ത് നവോത്ഥാന സമിതി രൂപീകരിച്ചപ്പോള്‍ അതിന്റെ നായകസ്ഥാനത്ത്. മകനോ ബിഡിജെഎസ് ജനറല്‍ സെക്രട്ടറി. ബിഡിജെഎസ് സംഘ്പരിവാര്‍ ശക്തികള്‍ക്കൊപ്പം. അദ്ദേഹത്തിന്റെ ഭാര്യ ബിജെപി സ്ഥാനാര്‍ഥികളെ വെള്ളപൂശാന്‍ നടക്കുന്നു. ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണം. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ തലപ്പത്തുള്ളവര്‍ ആ ദര്‍ശനത്തിന് എതിരായ നിലപാട് ആണ് സ്വീകരിക്കുന്നത്' - ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാനസമിതിയിലും വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളപ്പറയാത്തത് വീഴ്ചയാണ്. ഇത് ഇടതുപക്ഷത്തുളളവര്‍ക്കും പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു സിപിഎം വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല