കണ്ണൂര്‍: സിപിഎം നേതാക്കളായ പി ജയരാജന്‍, ടിവിരാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി
തളിപ്പറമ്പിനടുത്തെ അരിയയില്‍ വച്ച് സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്്. 2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം നേതാക്കള്‍ സഞ്ചരിച്ചിരന്ന വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംഭവത്തിന് പിന്നാലെയാണ് അരിയയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഇത് സിപിഎം നേതാക്കളുടെ പ്രതികാരമാണെന്നായിരുന്നു മുസ്ലീം ലീഗ് ആരോപിച്ചിരുന്നത്.
ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates