മായ രാഹുൽ, റിയ ബിനോ  
Kerala

മായയോ റിയയോ?; പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്

26 അംഗ സഭയില്‍ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കുമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോട്ടയം: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന പാലാ നഗരസഭയില്‍ ഇന്ന് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കും. എല്‍ഡിഎഫിന്റെ പിന്തുണയുള്ള യുഡിഎഫ് വിമത മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി റിയ ബിനോ ചീരാംകുഴിയും തമ്മിലാണ് മത്സരം. രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്.

നഗരസഭ എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് റിയ ബിനോ ചീരാംകുഴി. നിലവില്‍ ഒമ്പത് കൗണ്‍സിലര്‍മാരാണ് യുഡിഎഫിനൊപ്പമുള്ളത്. ഇതില്‍ മൂന്നുപേര്‍ സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്. ഇവരുമായി ചര്‍ച്ച നടത്തിയാണ് റിയ ബിനോയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് തീരുമാനിച്ചത്.

ഓഫ് റോഡ് ജീപ്പ് ഓട്ടമത്സരത്തിലെ താരമാണ് റിയ. കേരളത്തിലെമ്പാടും നടന്ന 15 ഓഫ്‌റോഡ് മത്സരങ്ങളില്‍ റിയ മത്സരിച്ചിട്ടുണ്ട്. ബിരുദമെടുത്തശേഷം ടിടിസി പാസായ റിയ പാലായിലെ സ്വകാര്യസ്‌കൂളിലെ അധ്യാപിക കൂടിയാണ്. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. 26 അംഗ സഭയില്‍ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കുമെന്നാണ് സൂചന.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺ​ഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ ന​ഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

Pala Municipality Chairperson election today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും

നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണം: നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Today's Rashi Phalam August 19|ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം, വാഹന യാത്രയിൽ ശ്രദ്ധ വേണം

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍