Palakkad Burglary: 20 Sovereigns of Gold Stolen in Thirumittacode Break-In 
Kerala

പാലക്കാട് വീട് കുത്തിത്തുറന്ന് 20 പവനും പണവും കവര്‍ന്നു; മോഷണം പിന്‍വാതില്‍ തകര്‍ത്ത്

20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പാലക്കാട്: തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. 20 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 5,000 രൂപയുമാണ് കവര്‍ന്നത്. തയ്യില്‍ ഫൈസലിന്റെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. ഫൈസല്‍ വിദേശത്താണ്. ഭാര്യ റസീനയും മക്കളായ സാലിം, രഹ്ന എന്നിവരുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

രഹ്ന നാണയത്തുട്ടുകള്‍ സൂക്ഷിച്ചിരുന്ന കുടുക്ക കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലെ അലമാര പൂട്ട് പൊളിച്ച നിലയില്‍ കണ്ടതും സ്വര്‍ണം നഷ്ടപ്പെട്ട വിവരവും മനസ്സിലാക്കുന്നത്. 5 പവന്റെ മാല, വളകള്‍, കൈച്ചെയിന്‍, മോതിരങ്ങള്‍, കമ്മലുകള്‍, പാദസരം എന്നിവയുള്‍പ്പെടെ 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ വീടിന്റെ പിന്‍വശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

രാത്രി ഒരു മണി വരെ സാലിം മുകള്‍ നിലയില്‍ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നതിനാല്‍, മോഷണം ഒരു മണിക്ക് ശേഷമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. മുന്‍വശത്ത് മാത്രം സിസിടിവി ക്യാമറയുള്ളതിനാല്‍ അതില്‍പ്പെടാതെ പിന്‍വശത്തു കൂടെയാണ് മോഷ്ടാവ് എത്തിയത്. വീടിനെക്കുറിച്ച് കൃത്യമായ വിവരമുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Palakkad Theft: 20 Sovereigns of Gold and Cash Stolen After Thieves Break Into House in Thirumittacode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്'; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍

കാരന്തൂർ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ് കളിക്കാന്‍ വൈഭവും അഭിഷേകും; ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും

രാജമാണിക്യം തെറിച്ചു, പ്രശാന്ത് കെഎസ്ഇബി ചെയർമാൻ, തച്ചങ്കരിയെ കുടഞ്ഞ് കോടതി, മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

80കാരിയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസ്; ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍