പ്രതീകാത്മക ചിത്രം 
Kerala

പലക പൊട്ടിവീണു; പാലക്കാട് രണ്ട് തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു 

ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. പശ്ചിമബംഗാള്‍ സ്വദേശികളാണ്.

അഞ്ചുമണിയോടെയാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ഒരു മണിക്കൂറിനുള്ളില്‍ പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷോപ്പിംഗ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റില്‍ നല്ല വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തു. പിന്നാലെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍  സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി