കൊച്ചിയിലെ മാളിൽ നടിയെ ആക്രമിച്ച പ്രതികൾ/ ടെലിവിഷൻ ദൃശ്യം 
Kerala

അപമാനിച്ച യുവാക്കൾക്ക് മാപ്പ് നൽകുന്നു; കുടുംബത്തെ ഓർത്തെന്ന് യുവ നടി; മാധ്യമങ്ങൾക്കും പൊലീസിനും നന്ദി പറയുന്നതായും കുറിപ്പ്

അപമാനിച്ച യുവാക്കൾക്ക് മാപ്പ് നൽകുന്നു; കുടുംബത്തെ ഓർത്തെന്ന് യുവ നടി; മാധ്യമങ്ങൾക്കും പൊലീസിനും നന്ദി പറയുന്നതായും കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഷോപ്പിങ് മാളിൽവെച്ച് അപമാനിച്ച സംഭവത്തിൽ പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവ നടി. തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായും ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നതെന്നും നടി ഇൻസ്റ്റ​ഗ്രാമിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവം നടന്നതിനു പിന്നാലെ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊലീസിനും മാധ്യമങ്ങൾക്കും നടി നന്ദി അറിയിച്ചിട്ടുണ്ട്. 

നടിയെ അപമാനിച്ച സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെ ഞായറാഴ്ച വൈകീട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെയാണ് നടി ഇരുവർക്കും മാപ്പ് നൽകുന്നതായി വ്യക്തമാക്കിയത്. ഞായറാഴ്ച രാവിലെയാണ് ആദിലും ഇർഷാദും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികരിച്ചത്. 

ഞായറാഴ്ച വൈകീട്ട് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയ യുവാക്കളെ കുസാറ്റ് പരിസരത്തുവെച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

നടി ഇരുവരെയും തിരിച്ചറിഞ്ഞതിനു ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക എന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികൾ നിലവിൽ മറ്റൊരു കേന്ദ്രത്തിലാണുള്ളത്‌. തിങ്കളാഴ്ച നടി ഇവരെ തിരിച്ചറിഞ്ഞതിനു ശേഷമാകും കോടതിയിൽ ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

SCROLL FOR NEXT