പ്രതീകാത്മക ചിത്രം 
Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചു; പ്രതിയെ തടഞ്ഞുവെച്ച് സഹയാത്രക്കാര്‍, അറസ്റ്റ് 

ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചയാൽ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി രാജു (55) ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി.

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം.ബസിന്റെ മുൻവാതിലിനോട് ചേര്‍ന്ന സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സമീപത്തായി നിന്നുയാത്ര ചെയ്ത രാജു കടന്നുപിടിച്ചുവെന്നാണ് പരാതി. ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന സമയത്തായിരുന്നു അതിക്രമം. യാത്രക്കാരി ബഹളംവച്ചതോടെ ഇയാളെ സഹയാത്രക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

'തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്‍ക്കും അറിയാം; എന്തിനാണ് ഈ കളളക്കളി? '

'മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി'; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

'ഞങ്ങൾക്ക് സ്വകാര്യത നൽകൂ'; വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് മൗനി റോയ്

പരീക്ഷ പ്രഹസനമാക്കി വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കരുത്; എന്‍ടിഎ പിരിച്ചു വിടണം: പിണറായി വിജയന്‍

SCROLL FOR NEXT