പൊള്ളലേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റുന്നു/ ടെലിവിഷൻ ദൃശ്യം 
Kerala

ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിനുള്ളിൽ യാത്രക്കാരൻ തീയിട്ടു; അഞ്ച് പേർക്ക് പൊള്ളൽ

തർക്കത്തിനിടെ അക്രമി സഹ യാത്രികന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരൻ സഹ യാത്രികരെ തീ കൊളുത്തി. ഡി വൺ കോച്ചിലാണ് ഞെട്ടിക്കുന്ന സംഭവം. മൂന്ന് പേർ തമ്മിലുള്ള തർക്കമാണ് തീയിടലിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ട്രെയിൻ എലത്തൂരിലെത്തിയപ്പോഴാണ് സംഭവം. 

തർക്കത്തിനിടെ അക്രമി സഹ യാത്രികന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമി രക്ഷപ്പെട്ടതായാണ് വിവരം. 

റെയിൽവേ പൊലീസ് ഫയർഫോഴ്സിന്റെ സഹായം തേടി. ട്രെയിൻ ഇപ്പോൾ എലത്തൂർ പാലത്തിൽ നിർത്തിയിട്ടിരിക്കുകയാണ്. തീ പടർന്നെങ്കിലും കൂടുതൽ അപകടങ്ങളിലേക്ക് പോകാതെ അണയ്ക്കാൻ കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

അവസാന നിമിഷം വലയില്‍ പന്ത്! നാടകീയം ഘാന, പാനമയെ ഒറ്റ ഗോളില്‍ വീഴ്ത്തി

'കിങ് കെയ്ന്‍' ഡബിള്‍! ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിന്റെ 'മധുര പ്രതികാരം'

മഴ ശക്തമാകും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

SCROLL FOR NEXT