തിരുവനന്തപുരം മെഡിക്കൽ കോളജ് 
Kerala

കയറിയതിനു പിന്നാലെ ലിഫ്റ്റ് കേടായി, തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോ​ഗി കുടുങ്ങിക്കിടന്നത് രണ്ട് ദിവസം

ഫോൺ നിലത്ത് വീണ് പൊട്ടിയതിനെ തുടർന്ന് ആരെയും വിളിക്കാൻ കഴിഞ്ഞില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോ​ഗി രണ്ടു ദിവസം കുടുങ്ങിക്കിടന്നു. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയതായിരുന്നു ഇദ്ദേഹം. ഫോൺ നിലത്ത് വീണ് പൊട്ടിയതിനെ തുടർന്ന് ആരെയും വിളിക്കാൻ കഴിഞ്ഞില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രവീന്ദ്രൻ ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് തകരാർ പരിഹരിക്കാൻ ഓപ്പറേറ്റർ എത്തിയപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോൾ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്ന് രവീന്ദ്രൻ പറയുന്നു.

രവീന്ദ്രൻ നായരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. നിലവിൽ രവീന്ദ്രൻ നായരെ അത്യാഹിത വിഭാ​ഗത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്