പ്രതീകാത്മക ചിത്രം 
Kerala

കുട്ടികള്‍ക്കു ഹോമിയോ പ്രതിരോധ മരുന്നു നല്‍കരുത്; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്ന് ശിശുരോഗ വിദഗ്ധര്‍

കുട്ടികള്‍ക്കു ഹോമിയോ പ്രതിരോധ മരുന്നു നല്‍കരുത്; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്ന് ശിശുരോഗ വിദഗ്ധര്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിന് കുട്ടികള്‍ക്ക് ഹോമിയോ മരുന്നു നല്‍കുന്നതിന് എതിരെ ശിശുരോഗ വിദഗ്ധര്‍. ശാസ്ത്രീയമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്താതെ ആര്‍സനിക് ആല്‍ബമെന്ന ഹോമിയോ മരുന്ന് കുട്ടികളില്‍ പരീക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ശിശുരോഗ വിദഗ്ധരുടെ (ഐഎപി) സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.

ലോകത്തെവിടെയും കോവിഡ് പ്രതിരോധത്തിന് ഈ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ആദ്യം മൃഗങ്ങളിലും പിന്നീട് യുവാക്കളായ വോളണ്ടിയര്‍മാരിലും നടത്തുന്ന പരീക്ഷണത്തിനു ശേഷമേ കുട്ടികള്‍ക്ക് ഏതൊരു മരുന്നും നല്‍കാവൂ എന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പോലും മറികടന്നാണ് കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആഴ്‌സനിക്കം ആല്‍ബം
പരീക്ഷിക്കുന്നത്. ആര്‍സെനിക്, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകള്‍ വൃക്കകളെയും കരളിനെയും ഗുരുതരമായി ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന സമ്മേളനം ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ടി.പി. ജയരാമന്‍ ഉദ്ഘാടനം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!