പിണറായി വിജയന്‍ നവകേരള സദസ്സില്‍/ ഫെയ്‌സ്ബുക്ക്‌ 
Kerala

'നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു'; നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ജനുവരി മാസത്തിലാണ് നവ കേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജനുവരി മാസത്തിലാണ് നവ കേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ആരംഭിക്കുന്നത്.

പൊതു ഖജനാവിന്റെ ദുര്‍വിനിയോഗവും നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വികസന നിര്‍ദേശങ്ങളും ആശയങ്ങളും ജനങ്ങളില്‍നിന്ന് സമാഹരിക്കുന്നതിനുമാണ് സര്‍വേ.

പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയര്‍മാരാണ് ഗൃഹ സന്ദര്‍ശനം നടത്തുന്നത്. ആദ്യഘട്ടമായി വാര്‍ഡുകളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദര്‍ശനം. കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഫെബ്രുവരി 28 നകം കൈമാറും.

Petition filed in High Court against government's New Kerala Survey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

ഇന്നും ഗുരുവായൂരില്‍ കല്യാണ മേളം, 356 വിവാഹങ്ങള്‍; ക്രമീകരണം ഇങ്ങനെ

ആറന്മുള ഒരുങ്ങി, 51 പള്ളിയോടങ്ങള്‍, ഉത്രട്ടാതി ജലമേള ഇന്ന്

ഗുരുവായൂര്‍ തൃപ്പുത്തരി ഉത്സവം ഇന്ന്; പുത്തരി പായസം വിതരണം ഉച്ചപൂജയ്ക്ക് ശേഷം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം