കൊല്ലം മോഹനന്‍ അന്തരിച്ചു  
Kerala

അടൂര്‍ സിനിമകളിലെ 'ക്ലിക്കുകള്‍'; ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന്‍ അന്തരിച്ചു

കുടുംബസമേതം യാത്രയ്ക്കിടെ മാര്‍ത്താണ്ഡത്തുവച്ച് ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന്‍ അന്തരിച്ചു. കുടുംബസമേതം യാത്രയ്ക്കിടെ മാര്‍ത്താണ്ഡത്തുവച്ച് ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണായിരുന്നു അന്ത്യം.കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ദീര്‍ഘകാലം ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.

അപകടത്തിന് പിന്നാലെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, മുഖാമുഖം, അനന്തരം തുടങ്ങി നിരവധി സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലും ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Photographer Kollam Mohanan passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

കോഹ്‌ലി, സ്മിത്ത്, റൂട്ട്... ചരിത്ര നേട്ടത്തില്‍ കുശാല്‍ മെന്‍ഡിസും!

അമിതാഭ് ബച്ചനെ വധിക്കും; മുംബൈ വിമാനത്താവളത്തിനും മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

'ആന്റണി വണ്ടി എങ്ങനെയുണ്ട് ?', 'ഒന്ന് ഓടിച്ചു നോക്കുന്നോ'; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ, വൈറലായി വിഡിയോ

'3650 ദിവസങ്ങള്‍', 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരം