പിണറായി വിജയന്‍ 
Kerala

'പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവന്‍'; ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍ക്ക് ആശംസകള്‍ അറിയിച്ച് പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇടതുസര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പില്‍ താമസം തുടങ്ങിയ വിജയനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ഗൃഹപ്രവേശ ചടങ്ങിനിടെ പിണറായി വിജയന്‍ കുടുംബവുമായി ഫോണില്‍ സംസാരിച്ചു.

' ഏറെ വേദനയും നഷ്ടങ്ങളും അതിജീവിച്ച ജീവിതങ്ങളില്‍ ഇന്ന് പുതിയൊരു തുടക്കത്തിന്റെ സന്തോഷം നിറയുന്നതായി അനുഭവപ്പെട്ടു. സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേല്‍ക്കൂരയും മാത്രമല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവനുമാണ്. ആ സന്തോഷത്തില്‍ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.' പിണറായി വിജയന്‍ ഫെയ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പറ്റയില്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീടുകളില്‍ ഇന്ന് ചില കുടുംബങ്ങള്‍ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ചു. അവരുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞു.

ഏറെ വേദനയും നഷ്ടങ്ങളും അതിജീവിച്ച ജീവിതങ്ങളില്‍ ഇന്ന് പുതിയൊരു തുടക്കത്തിന്റെ സന്തോഷം നിറയുന്നതായി അനുഭവപ്പെട്ടു. സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേല്‍ക്കൂരയും മാത്രമല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവനുമാണ്. ആ സന്തോഷത്തില്‍ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു.

എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.

Pinarayi Vijayan congratulates the first residents of the Wayanadu township

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

സച്ചിന്‍, കോഹ്‌ലി, വാര്‍ണര്‍, രാഹുല്‍... അപൂര്‍വ ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ ഗില്ലും; ഐപിഎല്ലില്‍ ചരിത്ര നേട്ടം

പഴങ്ങൾ കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഉറക്കം വന്നാലും ഉറങ്ങാൻ കഴിയുന്നില്ല, ഉറക്കമില്ലായ്മയുടെ വിചിത്ര ലക്ഷണങ്ങൾ

SCROLL FOR NEXT