പിണറായി വിജയന്‍  
Kerala

'ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കേണ്ട കെട്ടോ !'; തമാശയുമായി പിണറായി

'വീണയുടെ കമ്പനി നല്‍കിയ സേവനത്തിന് സിഎംആര്‍എല്‍ കമ്പനി നല്‍കിയ പ്രതിഫലം എല്ലാ രേഖകളിലുമുള്ളതാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആലപ്പുഴ: ഇഡിയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ, തമാശയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രസംഗത്തിനിടെ വെള്ളം കുടിച്ചപ്പോള്‍, ഇതുകൊണ്ട് വെള്ളം കുടിച്ചതാണെന്ന് നാളെ എഴുതേണ്ടെന്നാണ് മാധ്യമങ്ങളോട് പരിഹാസരൂപേണ പിണറായി വിജയന്‍ പറഞ്ഞത്. ചിരിയോടെയും കയ്യടികളോടെയുമാണ് പിണറായിയുടെ നര്‍മ്മത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാവിലെ പിണറായി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചിരുന്നു.

വീണയുടെ കമ്പനി നല്‍കിയ സേവനത്തിന് സിഎംആര്‍എല്‍ കമ്പനി നല്‍കിയ പ്രതിഫലം എല്ലാ രേഖകളിലുമുള്ളതാണ്. ഏതെല്ലാം നികുതി അടച്ചിട്ടുണ്ട്, ഒരു നികുതി വിട്ടുപോയി എന്നൊരു ധാരണ ചിലര്‍ക്കുണ്ടായി. അതുമായി ബന്ധപ്പെട്ട് ചിലര്‍ കേസിന് പോയിരുന്നു. നോക്കുമ്പോള്‍ ആ നികുതിയും അടച്ചിട്ടുണ്ടെന്ന് വ്യക്തമായി. രേഖപ്രകാരം ഒരു കമ്പനി സേവനത്തിന് നല്‍കിയ പ്രതിഫലമാണ് ഇപ്പോള്‍ പറയുന്ന കാര്യം. അത് രേഖയിലുള്ളതാണ്, എല്ലാ കണക്കിലുമുള്ളതാണ്. എല്ലാ തലത്തിലും അടച്ചിട്ടുള്ളതുമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഇത് ഒരു ഘട്ടത്തില്‍ ആരോപണമായി ഉന്നയിക്കപ്പെടുകയാണ്. അത് നിയമപരമായി നേരിടേണ്ട കാര്യമാണ്, നിയമപരമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി വിട്ട മുന്‍മന്ത്രി ജി സുധാകരനെയും പിണറായി വിജയന്‍ വിമര്‍ശിച്ചു. പ്രതീക്ഷിക്കാത്ത ആളുകള്‍ വരെ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി. കേരളത്തിലെ സിപിഎമ്മിന്റെ വളര്‍ച്ചയില്‍ കോണ്‍ഗ്രസിന് മാത്രമല്ല, വലതുപക്ഷത്തിന് ആകെ അങ്കലാപ്പുണ്ടാക്കി. ആ അങ്കലാപ്പ് അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍ വരെയെത്തിയെന്നും, ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ നടപടി അനുസ്മരിച്ചുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan cracked a joke while explaining matters related to the ED case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''തുറന്ന പുസ്തകമാണ് തന്റെ ജീവിതം; ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട''

വൈദ്യുതി പ്രതിസന്ധി: സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; നിയന്ത്രണം 30 വരെയെന്ന് കെഎസ്ഇബി ചെയർമാൻ

യുഎസ് ഓപ്പണ്‍: നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍കാരസിനെ പുറത്താക്കി ബെന്‍ ഷെല്‍ട്ടന്‍

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ അപകടം; ഷോക്കേറ്റ ഇലക്ട്രീഷ്യന്‍ മരിച്ചു

40ൽ താഴെയാണോ പ്രായം?, 60 വയസ് കഴിഞ്ഞോ?; ഡ്രൈവിങ് ലൈസൻസ് കാലാവധി എത്ര? റൂൾ അറിയാം