Pinarayi Vijayan  Center-Center-Kochi
Kerala

'വിദ്വേഷങ്ങളുടെ ഇരുളിനെ മാറ്റിനിര്‍ത്താം'; ബക്രീദ് ആശംസകളുമായി പിണറായി

ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ​ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ബക്രീദും ഹജ്ജ് കർമവും നല്‍കുന്നത്. സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാനും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവെക്കാനും പ്രേരിപ്പിക്കുന്ന മാനവികതയും ബക്രീദ് ഉയർത്തിപ്പിടിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതിമത ഭേദമന്യേ മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാക്കാൻ ഈ പെരുന്നാൾ കാലത്തിന് സാധിക്കട്ടെയെന്നും വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്തി, സമാധാനവും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.

Pinarayi Vijayan Extends Bakrid Greetings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കലാപം ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം, എല്ലാത്തിനും ഒരു പരിധിയുണ്ടാകണം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

ഗെയ്‌ലിനെ തൂക്കി; മിന്നല്‍ വൈഭവ് ഇനി 'യൂണിവേഴ്‌സ് ബേബി ബോസ്'

'തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ട', ഇഡി റെയ്ഡില്‍ വ്യാപക പ്രതിഷേധം; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

'അക്രമ രാഷ്ട്രീയവും നാടകങ്ങളും അവസാനിപ്പിക്കണം; വീണയുടെ കമ്പനിക്ക് എന്തിനാണ് പണം കിട്ടിയത്?‌; സിപിഎമ്മും പിണറായിയും മറുപടി പറയണം'

ചൈനയ്ക്ക് മറുപടിയായി ഇന്ത്യയുടെ സ്റ്റെല്‍ത്ത് കരുത്ത്; 15,000 കോടിയുടെ അത്യാധുനിക യുദ്ധവിമാനം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണം നല്‍കി കേന്ദ്രം

SCROLL FOR NEXT