ഫയല്‍ ചിത്രം 
Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്; നാളെ വ‌രെ അപേക്ഷിക്കാം 

ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് നാളെ വരെ അപേക്ഷ പുതുക്കി നൽകാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിന് നാളെ വരെ അപേക്ഷ സമർപ്പിക്കാം. 50,836 സീറ്റുകളാണ് സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇനി ബാക്കിയുള്ളത്. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് നാളെ വരെ ഓൺലൈനായി അപേക്ഷ പുതുക്കി നൽകാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. 

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണനലഭിക്കും. അപേക്ഷകളിലെ പിഴവുകൾ തിരുത്തി പുതുക്കി സമർപ്പിക്കണം. സാങ്കേതികസഹായവും മറ്റും ഹെൽപ്പ് ഡെസ്‌കുകളിലൂടെ നൽകാൻ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.

നിലവിൽ 3,27,779 പേരാണ് മെറിറ്റിലും വിവിധ ക്വോട്ടകളിലും അൺ എയ്ഡഡ് സ്കൂളുകളിലുമായി പ്രവേശനം നേടിയത്. ബാക്കിയുള്ള അരലക്ഷത്തിലേറെ സീറ്റുകൾ കൂടിയാകുന്നതോടെ അർഹരായവർക്കെല്ലാം പ്രവേശനം നൽകാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി