ശ്യാം സുന്ദർ, പിഎംഎ സലാം  ഫയൽ
Kerala

പിഎംഎ സലാം 'സില്‍ക്ക്' ചെയര്‍മാന്‍, ശ്യാംസുന്ദര്‍ 'ഇന്‍കെല്‍' തലപ്പത്ത്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ആര്‍എസ്പിക്കും കേരള കോണ്‍ഗ്രസിനും അതൃപ്തി

സര്‍ക്കാര്‍ രൂപീകരിച്ച് ആറാം മാസത്തിലെത്തുമ്പോഴാണ് ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നിയമനം നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: മുസ്ലിം ലീഗിന് അനുവദിച്ച ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവികളില്‍ നിയമിക്കേണ്ടവരുടെ പേരില്‍ ധാരണയായി. ലീഗിൽ വ്യവസായ വകുപ്പിന് കീഴിലുള്ള ചെയര്‍മാന്‍മാരുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം 'സില്‍ക്ക്' ചെയര്‍മാനാകും. ടി മുഹമ്മദ് ആണ് 'സിഡ്‌കോ'യുടെ പുതിയ ചെയര്‍മാന്‍.

ടി എം സലീം കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ എ എല്‍) ചെയര്‍മാനാകും. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ശ്യാം സുന്ദര്‍ ആണ് 'ഇന്‍കെല്‍' ചെയര്‍മാന്‍ ആകുക. യഹിയ ഖാന്‍ ആണ് 'റൂറല്‍ എംപ്ലോയ്‌മെന്റ് സൊസൈറ്റി' ചെയര്‍മാന്‍. സര്‍ക്കാര്‍ രൂപീകരിച്ച് ആറാം മാസത്തിലെത്തുമ്പോഴാണ് ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നിയമനം നടക്കുന്നത്.

അതേസമയം ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജനത്തില്‍ യുഡിഎഫില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്പി രംഗത്തെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്പിക്ക് 9 പദവികളാണ് ലഭിച്ചിരുന്നത്. എന്നാല്‍ എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം കൂടി ലയിച്ചിട്ടും ആര്‍എസ്പിക്ക് നാലു സീറ്റ് മാത്രമാണ് നല്‍കിയിട്ടുള്ളത്.

ഷിബു ബേബിജോൺ ഭരിക്കുന്ന വനംവകുപ്പിന് കീഴിലുള്ള വനം വികസന കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് എടുത്തതിലും ആര്‍എസ്പി കടുത്ത അതൃപ്തിയിലാണ്. അതിനാല്‍ ലഭിച്ച പദവികള്‍ ഏറ്റെടുക്കാന്‍ ആര്‍എസ്പി തയ്യാറായിട്ടില്ല. കൂടുതല്‍ ചെയര്‍മാന്‍ പദവികള്‍ വേണമെന്നും, ഇക്കാര്യത്തില്‍ മുന്നണിയില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജനത്തില്‍ കേരള കോണ്‍ഗ്രസും അതൃപ്തിയിലാണ്.

PMA Salam as Silk Chairman; Shyamsundar at the helm of INKEL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആധാർ കാർഡ് പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൂടുതൽ വിശ്വസനീയമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ചേരാനെല്ലൂര്‍ അപകടം: 17 കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതി നോട്ടീസ് അയച്ചു

രണ്ടര മാസമുള്ള കുഞ്ഞിന് രണ്ടാമതും ശസ്ത്രക്രിയ; പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം

സേനയിലാണോ? സബ് ഇൻസ്പെക്ടർ റാങ്കിലേക്ക് മാറാം; 1,167 ഒഴിവുകൾ

ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു