റഹ്മാനും സാജിതയും ടെലിവിഷന്‍ ചിത്രം 
Kerala

'വീടുപണി നടന്നപ്പോഴും ഞാന്‍ മുറിക്കകത്ത് ഉണ്ടായിരുന്നു', പത്തുവര്‍ഷം നടന്ന കാര്യങ്ങള്‍ വിവരിച്ച് സജിത 

സജിതപറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാതാപിതാക്കളുമായി സംസാരിച്ചപ്പോഴും പൊലീസിന് ലഭിച്ച വിവരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വീട്ടിലെ കുടുസുമുറിയില്‍ റഹ്മാനൊപ്പം സജിത പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മുറിയില്‍ കഴിഞ്ഞതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ് സജിതയില്‍ നിന്ന് പൊലീസിന് ലഭിച്ചത്. പത്തുവര്‍ഷം വീട്ടില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സജിതപറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാതാപിതാക്കളുമായി സംസാരിച്ചപ്പോഴും പൊലീസിന് ലഭിച്ച വിവരങ്ങള്‍. 

വീട് അറ്റകുറ്റപ്പണി നടന്നപ്പോഴും താന്‍ മുറിക്കകത്ത് ഉണ്ടായിരുന്നെന്ന് സജിത മൊഴിനല്‍കി. ഇതിനു തെളിവായി പണിക്കുവന്ന സമീപവാസികളുടെ പേരടക്കം സജിത പൊലീസിനോട് പറഞ്ഞെന്നാണ് സൂചന. മുറിക്കുള്ളില്‍ താമസിച്ച കാലത്ത് സമീപവീടുകളില്‍ നടന്ന കാര്യങ്ങളും തെരഞ്ഞെടുപ്പുപ്രചാരണത്തിനുവന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സജിത പൊലീസിനോട് പറഞ്ഞു. 

വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് റഹ്മാനൊപ്പം സജിത പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ് ആവര്‍ത്തിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനും കമ്മീഷന്‍ അംഗങ്ങളും ഇന്ന് സജിതയുടെ മൊഴിയെടുക്കാന്‍ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും