ഡോക്ടര്‍ ജോ ജോസഫ്‌ 
Kerala

തൃക്കാക്കര: അശ്ലീല വ്യാജ വീഡിയോ അയച്ചത് വിദേശത്തുനിന്ന്; പ്രവാസിയെ ചോദ്യം ചെയ്യും

സൗദിയിലുള്ള അരൂക്കുറ്റി സ്വദേശിയാണു പ്രതികള്‍ക്ക് വിഡിയോ അയച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച വ്യാജ അശ്ലീല വിഡിയോ പ്രതികള്‍ക്ക് ലഭിച്ചത് വിദേശത്തുനിന്നെന്ന് ഉറപ്പിച്ച് പൊലീസ്. സൗദിയിലുള്ള അരൂക്കുറ്റി സ്വദേശിയാണു പ്രതികള്‍ക്ക് വിഡിയോ അയച്ചത്. ഇയാളെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

കേസില്‍ അറസ്റ്റിലായ അരൂക്കുറ്റി സ്വദേശികളായ നൗഫല്‍, നസീര്‍ എന്നിവര്‍ക്കാണ് വിഡിയോ ആദ്യം ലഭിച്ചത്. ഈ ദൃശ്യങ്ങളില്‍ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്നുള്ള ചോദ്യവുമായി സൗദിയിലുള്ള സുഹൃത്ത് അയച്ച വിഡിയോ ആണ് ജോ ജോസഫിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇവരില്‍നിന്ന് ലഭിച്ച വിഡിയോ കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി അതില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പ്രവാസിയായ ആള്‍ ഇത് ഡോക്ടര്‍ ജോ ജോസഫിന്റെ വിഡിയോ ആണ് എന്ന് പറഞ്ഞതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ദൃശ്യങ്ങളില്‍ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്നുള്ള ചോദ്യം മാത്രമാണു പ്രതികളുമായി ഇയാള്‍ നടത്തിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം പൊലീസ് കണ്ടെടുത്തു. സൗദിയിലുള്ള ഇയാളുടെ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.ഇയാളുടെ കുടുംബത്തെ ബന്ധപ്പെട്ട് മൊബൈല്‍ നമ്പര്‍ ശേഖരിക്കാനാണ് തീരുമാനം. ഈ കേസില്‍ ഇതുവരെ 7 പേരാണു പിടിയിലായത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !