കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നു മുതല്‍ സമരത്തില്‍; ശമ്പളം കിട്ടും വരെ സമരമെന്ന് സംഘടനകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 07:35 AM  |  

Last Updated: 06th June 2022 07:35 AM  |   A+A-   |  

ksrtc service

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നു മുതല്‍ സമരത്തില്‍.  കെഎസ്ആര്‍ടിസി ആസ്ഥാനത്ത് സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ തിങ്കളാഴ്ച അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും. ശമ്പളം കിട്ടുന്നതുവരെ സമരം തുടരും. 

ബസ് സര്‍വീസുകളെ ബാധിക്കാത്ത വിധമാണ് സമരം. ബിഎംഎസ് സെക്രട്ടേറിയറ്റിനു മുന്നിലും കെഎസ്ആര്‍ടിസിയുടെ ജില്ലാ ആസ്ഥാനങ്ങളിലും നാളെ അനിശ്ചിതകാല ധര്‍ണ ആരംഭിക്കും.

ഐഎന്‍ടിസി യൂണിയന്റെ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു യൂണിയന്റെ സമരം സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദനും ഉദ്ഘാടനം ചെയ്യും. 

മെയ് മാസം 193 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ലഭിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നിട്ടും എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ത്തശേഷമേ ശമ്പളം നല്‍കൂ എന്ന മാനേജ്‌മെന്റിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അഭിപ്രായപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ