മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം, ഷിഹാബ്‌ 
Kerala

പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്; പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി പരാതിക്കാരന്‍

കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് പിന്‍വലിക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരന്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി നാളെ വിധി പറയും. കേസില്‍ പ്രതിയായ ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷിഹാബ് വിപി ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. 

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊലീസുകാരനാണ് എന്ന് തിരിച്ചറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT