പ്രതീകാത്മക ചിത്രം 
Kerala

അഞ്ച് കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്; പൂജാ ബമ്പർ ലോട്ടറി ഫലം

പൂജാ ബമ്പർ ലോട്ടറി ഫലം; അഞ്ച് കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ RA 591801 എന്ന നമ്പറിനാണ്. എറണാകുളം കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. 

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. മുഴുവനും വിറ്റു പോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില. 

രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേർക്ക്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.  

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

രണ്ടാം സമ്മാനമായ പത്ത് ലക്ഷം ലഭിച്ചത് ഈ നമ്പറുകൾക്ക്- NA 201245, VA 519552, RA 165894, TH 145968, RI 277674.

മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ലഭിച്ചത് ഈ നമ്പറുകൾക്ക്- NA 329390, VA 469934, RA 577403, TH 272671, RI 275458, NA 549289, VA 542340,  RA 792617, TH 190560, RI 665819.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്