Rivaldo 
Kerala

മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

മുതുമലയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന റിവാൾഡോ നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മൈസൂര്‍: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്.

ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന വീണത്. ഇന്ന് ഉച്ചയോടെ ചെരിയുകയായിരുന്നു. നിരവധി ആരാധകരെ നേടിയ കാട്ടുകൊമ്പനായിരുന്നു റിവാള്‍ഡോ.

Rivaldo's death

ആനയെ കണ്ടെത്താൻ ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തമിഴ്നാട് വനംവകുപ്പ് പരിശ്രമിച്ചിരുന്നു. മുതുമലയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന റിവാൾഡോ നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനായിരുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇആർസി ദാവീദാരുടെ മകൻ മാർക്ക് ദാവീദാരുമായുള്ള സൗഹൃദമാണ് റിവാൾഡോയെ പ്രശസ്തനാക്കിയത്.

Rivaldo, a popular wild elephant from Masinagudi, part of the Mudumalai Tiger Reserve, has been died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT